കൊച്ചി: കൊറോണ വൈറസ് രോഗ പശ്ചാത്തലത്തിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മാർച്ച് 15ന് എറണാകുളം ചിൽഡ്രൻസ് പാർക്ക് തീയേറ്ററിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്താൻ നിശ്ചയിച്ചിരുന്ന സി.എ.എ പ്രതിഷേധ കൺവെൻഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ജേക്കബ് മാത്യു അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.