|
തൃപ്പൂണിത്തുറ:മദ്യലഹരിയിൽഅമിത വേഗതയിൽ വാഹനങ്ങളിൽ തട്ടിയിട്ടും നിർത്താതെ ഓടിച്ചു പോയ കാർ നട്ടുകാർ തടഞ്ഞു. ഡ്രൈവർ സോഡാ കുപ്പി പൊട്ടിച്ച് നാട്ടുകാരെ കുത്തുമെന്നു ഭീഷണിപ്പെടുത്തി.ഇയാളെ ഹിൽപാലസ് പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. ഇടപ്പിള്ളി സ്വദേശി ലോയ്ഡിനെതിരെയാണ് കേസെടുത്തത്.കഴിഞ്ഞ രാത്രി ഒമ്പതു മണിയോടെ ഇരുമ്പനം ജംഗ്ഷനിലാണ് സംഭവം .
കൂത്താട്ടുകുളത്തു നിന്ന് ഇടപ്പള്ളിയിലേക്ക് വരികയായിരുന്ന ഇയാളുടെ കാർ കരിങ്ങാച്ചിറക്കും പുതിയ റോഡ് കവലക്കുമിടയിൽ വിവിധ വാഹനങ്ങളിൽ തട്ടിയെന്ന് നാട്ടുകാർ പറഞ്ഞു. കാറിൽ വിവിധ ഭാഗങ്ങളിൽ തട്ടിയ പാടുകളുണ്ട്. വാഹനത്തിന് പിറകെയെത്തിയ മറ്റൊരു വാഹനമാണ് ഈ വാഹനത്തെ ആദ്യം തടഞ്ഞു നിർത്തിയത്.കാറിൽ മദ്യ കുപ്പിയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.വൈകിയാണ് പൊലീസ് എത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.