ആലുവ: മഹാത്മാഗാന്ധി സർവകലാശാല പഞ്ചവത്സര എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കടുങ്ങല്ലൂർ മുപ്പത്തടം എം.കെ.കെ. നഗർ 'സരയു' വീട്ടിൽ പാർത്ഥകുമാറിന്റെയും അനിതകുമാരിയുടെയും മകൾ കെ.പി. അമൃതയെ ആലുവ ശ്രീനാരായണ ക്ളബ് ആദരിച്ചു. ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥനും സെക്രട്ടറി കെ.എൻ. ദിവാകരനും ചേർന്ന് ഉപഹാരം കൈമാറി.
വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ട്രഷറർ കെ.ആർ. ബൈജു, വനിതാവിംഗ് ചെയർപേഴ്സൺ ഷിജി രാജേഷ്, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗങ്ങളായ രാജേഷ് തോട്ടക്കാട്ടുകര, രാജേഷ് ഊരക്കാട്, ലൈല സുകുമാരൻ, എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖാ സെക്രട്ടറി എ.ആർ. ശശിധരൻ, കമ്മിറ്റിയംഗം പി.എസ്. ശശി, കുടുംബയൂണിറ്റ് കൺവീനർ എ.ഡി. ബാബു, ജോയിന്റ് കൺവീനർ എം.ബി. ജോഷി, അനിൽകുമാർ എന്നിവർ സംസാരിച്ചു.