kallidal
പടിഞ്ഞാറെ കടുങ്ങല്ലൂർ 21 -ാം വാർഡിൽ പ്രളയബാധിതയായ കൊടുമ്പിള്ളിപ്പറമ്പിൽ സ്മിത രമേശനും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന വീടിന് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് പദ്മജ എസ്‌. മേനോനും വാർഡ് മെമ്പർ ഇന്ദിര കുന്നക്കാലയും ചേർന്ന് തറക്കല്ലിടുന്നു

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ 21 -ാം വാർഡിൽ പ്രളയദുരിതബാധിതരായ കൊടുമ്പിള്ളിപ്പറമ്പിൽ സ്മിത രമേശനും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന വീടിന് മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പദ്മജ എസ്‌. മേനോനും വാർഡ് മെമ്പർ ഇന്ദിര കുന്നക്കാലയും ചേർന്ന് തറക്കല്ലിട്ടു. ബി.ജെ.പി മേഖല വൈസ് പ്രസിഡന്റ് എം.കെ. സദാശിവൻ, ജില്ലാ ട്രഷറർ എം.എം. ഉല്ലാസ്‌കുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി. സജീവ്, മത്സ്യപ്രവർത്തക സെൽ കൺവീനർ ടി.ജി. അപ്പുക്കുട്ടൻ, കെ.ആർ. രാമചന്ദ്രൻ, അനി ആലാട്ട്, എം. കലാധരൻ, കെ.ബി. രാധാകൃഷ്ണൻ, ആർ. കെ. കൃഷ്ണകുമാർ, കെ.പി. രതീഷ്, കെ.എസ്‌. പ്രകാശൻ, പി.എം. ഉദയകുമാർ, രൂപേഷ്, പി.എ. രമേശൻ, സ്മിത രമേശൻ, സുധാജി തുടങ്ങിയവർ സംസാരിച്ചു.