ആലുവ: ആലുവ പൊലീസ് വയോധികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ മുതലെടുപ്പാണ് പ്രചരണത്തിന് പിന്നിലെന്നും സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ അറിയിച്ചു. പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത് 14 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത് സ്വാഗതാർഹമാണ്.