കിഴക്കമ്പലം: പത്മശ്രീ നേടിയ എം.കെ കുഞ്ഞോലിനെ ജെ.സി.ഐ പള്ളിക്കര ആദരിച്ചു.പ്രസിഡന്റ് ലിജു സാജു പൊന്നാട അണിയിച്ചു. സോൺ ഡയറക്ടർ മഞ്ജു മാലതി പുരസ്‌കാരം നൽകി. സെക്രട്ടറി കെ.എച്ച് ഇബ്രാഹിം, ട്രഷറർ വി.ആർ രാജീവ് , ജിൻസി ലിജു, ജോസഫിൻ ധനേഷ്, ഷിയാസ്, പരീത്,അരുൺ കുമാർ,ധനേഷ് ,സിനി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.