ആലുവ: മുപ്പത്തടം യുവജനസമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വനിതകളെ ആദരിച്ചു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് ഉദ്ഘാടനം ചെയ്തു. ഡോ. ലക്ഷ്മി ഗുപ്തൻ മന:ശാസ്ത്രപരമായ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ട്രീസ മോളി അദ്ധ്യക്ഷത വഹിച്ചു. ജഗദ്ദമ്മ സ്വാഗതവും പി.എസ്. ഷണ്മുഖൻ നന്ദിയും പറഞ്ഞു.