മുംബയ്: ഓഹരി വിപണിക്കും മഹാമാരി. ഇന്ത്യൻ, അന്താരാഷ്ട്ര വിപണികളിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. കൊറോണയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതാണ് ഇന്നലെ വിനയായത്. ഒരു മാസം കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്കുണ്ടായ നഷ്ടം 33,95,365.94 കോടിയാണ്.
കൊറോണ വ്യാപനവും എണ്ണവിലയിലുണ്ടായ കനത്ത ഇടിവും മൂലം ദിവസങ്ങളായി ലോകത്തെ പ്രധാന ഓഹരി വിപണികളെല്ലാം തന്നെ വലിയ നഷ്ടം സഹിച്ചു നിൽക്കുന്നതിനിടെയാണ് ഇന്നലെ വമ്പൻ തിരിച്ചടിയുണ്ടായത്.
ബി.എസ്.ഇ സെൻസെക്സ് ഇന്നലെ 2919 പോയിന്റ് ഇടിഞ്ഞ് 32,778 ലെത്തി. ഇതാദ്യമായാണ് ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്. നിഫ്റ്റിയിൽ 868 പോയിന്റ് ഇടിഞ്ഞ് 9590ൽ ക്ളോസ് ചെയ്തു. 10,000ൽ താഴെ നിഫ്റ്റി എത്തുന്നത് രണ്ടര വർഷത്തിനിടെ ഇതാദ്യമാണ്.
പൊതുമേഖലാ ബാങ്കുകൾ, റിയൽ എസ്റ്റേറ്റ്, മാദ്ധ്യമ ഓഹരികൾ, ടാറ്റാ, റിലയൻസ് തുടങ്ങിയ വമ്പന്മാർക്കെല്ലാം ഇന്നലെ അടിതെറ്റി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ യൂറോപ്പിൽ അമേരിക്കൻ യാത്രികർക്ക് താൽക്കാലക വിലക്കേർപ്പെടുത്തിയതും ആഗോള മാർക്കറ്റിൽ തകർച്ചയുടെ ആക്കം കൂട്ടി.
12.11% ശരാശരി മൂല്യതകർച്ച
ടാറ്റാ സ്റ്റീൽ
ആക്സിസ് ബാങ്ക്
ഒ.എൻ.ജി.സി
എസ്.ബി.ഐ
മഹീന്ദ്ര & മഹീന്ദ്ര
റിലയൻസ് ഇൻഡസ്ട്രീസ്
ചരിത്രം കുറിച്ച തകർച്ചകൾ
• 2008 ജനുവരി 21 : 1408
അമേരിക്കൻ വിപണി തകർച്ച
• 2020 ഫെബ്രുവരി 28 : 1448
കൊറോണ വ്യാപനം
• 2015 ആഗസ്റ്റ് 24 : 1625
ചൈനീസ് സാമ്പത്തിക പ്രതിസന്ധി
• 2020 മാർച്ച് 9 : 1942
കൊറോണ, എണ്ണവിപണി തകർച്ച
• 2020 മാർച്ച് 12 : 2919
കൊറോണ മഹാമാരിയായി
ഓഹരിയിലെ കൊറോണ പ്രതിസന്ധി
• കൊറോണ വൈറസ് വ്യാപനവും എണ്ണവിലതകർച്ചയും തിങ്കളാഴ്ച വിപണിയെ തകർത്തു.
• ലോകമെമ്പാടുമായി 4630 ജീവനെടുത്ത കൊറോണയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്
ജനുവരി 20ന് 42,274 പോയിന്റോടെ ചരിത്രം നേട്ടം കുറിച്ചുനിന്ന സെൻസെക്സ് 9,000 പോയിന്റലേറെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു.
നഷ്ടം 12 ലക്ഷം കോടി
ഇന്ത്യൻ ഓഹരി വിപണിയിലെ ഇന്നലത്തെ നഷ്ടം 11,42,906.63 കോടി രൂപ.
ഒരു മാസത്തെ നഷ്ടം 33,95,365.94 കോടി.
സെൻസെക്സ് മൂല്യം
ഫെബ്രുവരി 12 മാർച്ച് 12
1,59,66,018.57 1,25,70,652.63
രൂപയുടെ മൂല്യം ഇടിഞ്ഞു
എണ്ണവിലയും
എണ്ണവിലയിലും ഇന്നലെ ഇടിവുണ്ടായി. ക്രൂഡ് ഓയിൽ വില 2.5% ഇടിഞ്ഞ് ബാരലിന് 32.14 ഡോളറിലെത്തി.