bikku
ദേശീയ ചാമ്പ്യൻഷിപ്പ് ട്രോഫി ഡോ. ബിക്കു ബാബുവിന് വനിതാ സംരംഭകയായ ഹേമ മാലിനി നിദാമനൂരി സമ്മാനിക്കുന്നു. ഫെഡറേഷൻ ഒഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്‌സ് ഒഫ് ഇന്ത്യ പ്രസിഡന്റ് ജെ. പൃഥ്വിരാജ്, വൈസ് പ്രസിഡന്റ് ശിവു ശിവപ്പ എന്നിവർ സമീപം

കൊച്ചി: ഇന്ത്യൻ മോട്ടോർ സ്‌പോർട്സിൽ മലയാളിയായ ഡോ. ബിക്കു ബാബുവിന് വീണ്ടും സുവർണ നേട്ടം. 2019 ലെ ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിൽ ദേശീയ കാർ റാലി ചാമ്പ്യൻ ഡ്രൈവർ ട്രോഫി ഡോ. ബിക്കു കരസ്ഥമാക്കി. അദ്ദേഹത്തിന്റെ സഹ ഡ്രൈവർ മിലൻ ജോർജ് കോ ഡ്രൈവർ ചാമ്പ്യൻഷിപ്പും നേടി.

ഡോ. ബിക്കു ബാബു 2000 മുതലാണ് ദേശീയ കാർ റാലികളിൽ ശ്രദ്ധേയമാവുന്നത്. 2017 ൽ ദേശീയ ഓട്ടോക്രോസ് റേസിംഗ് ചാമ്പ്യനായിരുന്നു. ആറ് തവണ ദേശീയ ചാമ്പ്യൻ റണ്ണറപ്പായി.

ഏഷ്യൻ ജിംഖാന മത്സരത്തിൽ 2018 ൽ രാജ്യത്തെ പ്രതിനിധീകരിച്ച സംസ്ഥാനത്തെ ഏക റാലി ഡ്രൈവർ കൂടിയാണ് അദ്ദേഹം.