ma
എം. എ. ബ്രഹ്മരാജ്

അങ്കമാലി: എം.എ. ബ്രഹ്മരാജിനെ ബി.ജെ.പി. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാഷ്ട്രീയ സ്വയംസേവക സംഘം അങ്കമാലി താലൂക്ക് സഹ കാര്യവാഹ്, ബി.എം.എസ്. അങ്കമാലി മേഖലാ കൺവീനർ, ബി.ജെ.പി.വടക്കേക്കര നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. വടക്കേക്കര, അങ്കമാലി എന്നീ നിയോജക മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. അങ്കമാലി കാൻകോർ കമ്പനി ജീവനക്കാരനാണ്.