കൊച്ചി: കൊറോണ രോഗപ്രതിരോധത്തെക്കുറിച്ച് കാക്കനാട് കേന്ദ്രീയഭവനിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലെ എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും വെൽഫെയർ അസോസിയേഷൻ ഒഫ് കേന്ദ്രീയഭവൻ എംപ്ലോയീസും (വേക്ക്) സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സവിത ക്ലാസെടുത്തു. ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എൽ.സി. പൊന്നുമോൻ, വേക്ക് പ്രസിഡന്റ് സി.ജെ. ജോസഫ്, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ജയറാം എന്നിവർ സംസാരിച്ചു.