അങ്കമാലി: കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലാ സമ്മേളനം മാറ്റിവച്ചു കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളുമായി അങ്കമാലി മർച്ചൻസ് അസോസിയേഷൻ രംഗത്ത്. വ്യാപാരഭവനിൽ ബോധവത്കരണ പരിപാടികളും സൗജന്യമാസ്‌ക് വിതരണവും നടന്നു. ഡോ. സലിം ക്ലിനിക്ക്, ക്ലാസിക്ക് ഹോമിയോ എന്നിവരുടെ സഹകരണത്തോടെ സൗജന്യ നിരക്കിൽ പ്രതിരോധ ഹോമിയോമരുന്നും വിതരണം ചെയ്തു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഹോമിയോമരുന്നാണ് വിതരണം ചെയ്തത്. വ്യാപാരഭവൻ ഓഫീസിൽ 13, 14 തിയതികളിൽ രാവിലെ 10.30 മുതൽ 5വരെ പൊതുജനങ്ങൾക്ക് പ്രതിരോധമരുന്ന് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് എൻ.വി. പോളച്ചൻ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമസ് കുര്യാക്കോസ്, പി.ഒ. ആന്റോ, സി.ഡി. ചെറിയാൻ, ഡെന്നി പോൾ, എം.ഒ. മാർട്ടിൻ എന്നിവർ നേതൃത്വം നൽകുന്നു.