കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ തൊഴിൽ രഹിത വേതനം അനുവദിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിൽ ഇന്ന് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വേരിഫിക്കേഷൻ നടത്തും. എസ്.എസ്.എൽ.സി ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി, റേഷൻ കാർഡ്, വിടുതൽ സർട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാർഡ്, സ്ഥിര താമസ സർട്ടിഫിക്കറ്റ്, പുതുക്കിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ നിർബ്ബന്ധമായും കൊണ്ടു വരണമെന്ന് സെക്രട്ടറി അറിയിച്ചു.