കൊച്ചി: മേജർ തുറമുഖങ്ങളുടെ കമ്പനിവത്കരണ നീക്കം ഉപേക്ഷിക്കുക, തുറമുഖ ബോർഡുകളിൽ നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ച് തൊഴിലാളി പ്രതിനിധികളെ ട്രസ്റ്റിമാരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യപോർട്ട് ആൻഡ് ഡോക്ക് വർക്കേഴ്സ് ഫെഡറേഷൻ നേതൃയോഗം അഖിലേന്ത്യാ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ അഫിലിയേറ്റഡ് യൂണിയനുകളോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി 20ന് ഉച്ചയ്ക്ക് 2ന് കൊച്ചി തുറമുഖത്ത് സി.പി.എസ്.എ ധർണ സംഘടിപ്പിക്കും.
മറ്റ് ആവശ്യങ്ങൾ
മേജർ തുറമുഖ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം, സേവന വ്യവസ്ഥകൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടി എം.പി.എ ബിൽ-2019 അവതരിപ്പിക്കുന്നതിന് മുമ്പ് ഫെഡറേഷനുകളുമായി ചർച്ചകൾ നടത്തി നിയമാനുസൃതമായ കരാറുകൾ ഒപ്പിടുക
രണ്ടുവർഷമായി മേജർ തുറമുഖങ്ങളിൽ വിവിധ കാരണങ്ങളാൽ ഒഴിച്ചിട്ടിട്ടുള്ള പ്രമോഷൻ തസ്തികകളടക്കമുള്ള മുഴുവൻ തസ്തികകളും റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കുക
നിലവിലുള്ള കോണ്ടാക്ട് റെഗുലേഷനിൽ വരുത്തിയ മാറ്റങ്ങൾ റദ്ദ് ചെയ്യുക
വേജ് റിവിഷൻ കമ്മിറ്റിയും ഐ.പി.എ ഗവേണിംഗ് ബോഡിയും അംഗീകരിച്ച കരാറുകൾ നടപ്പിലാക്കുക
യൂണിയനുകൾക്ക് നിയമപരമായി അംഗീകാരം നൽകുന്നതിലേക്ക് സർക്കാർ നിയോഗിച്ച് പത്തംഗ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുക.