synthite
അടുക്കളത്തോട്ട നിർമ്മാണ പ്രദർശനം സി.വി.ജെ ഫൗണ്ടേഷൻ സെക്രട്ടറി എൽവി നൈനാൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ സിന്തൈ​റ്റ് ഇൻഡസ്ട്രീസ് സി.എസ്.ആർ വിഭാഗമായ സി.വി.ജെ ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്ന ഗ്രാമോദയ പദ്ധതിയുടെ ഭാഗമായി വനിതാ ദിനാചരണത്തോടനുബന്ധിച്ച് പാഴ് വസ്തുക്കൾ ഉപയോഗിച്ച് അടുക്കളത്തോട്ടം നിർമ്മിച്ചു. പദ്ധതിയുടെ കീഴിലുള്ള കുടുംബ കൃഷി സംഘങ്ങങ്ങളാണ് അടുക്കളത്തോട്ട നിർമ്മാണത്തിന്റെ മാതൃകകൾ പ്രദർശിപ്പിച്ചത്. സി.വി.ജെ ഫൗണ്ടേഷൻ സെക്രട്ടറി എൽവി നൈനാൻ ഉദ്ഘാടനം ചെയ്തു. ജൈവകൃഷി പ്രോത്സാഹനം ലക്ഷ്യമാക്കി കുടുംബ കൃഷി സംഘങ്ങൾക്കുള്ള വെർമി പോട്ട് വിതരണോദ്ഘാനം ഹരിത മിഷൻ ജില്ല കോ ഓർഡിനേ​റ്റർ സുജിത് കരുൺ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഏലിയാമ്മ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദ്ധ്യക്ഷയായി. വനിതാ ദിനചരണ പരിപാടികൾ സദസിലെ

ഏ​റ്റവും പ്രായം കൂടിയ വനിതയെ ഫൗണ്ടേഷൻ ട്രഷറർ മിന്നി വർഗീസ് ആദരിച്ചു. സി.എസ്. ജോസഫ്, റാത്തുൽ റാം, ലിസി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.