മൂവാറ്റുപുഴ: കൊറോണ വൈറസ് ഭീതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആവോലി വള്ളിക്കട പരദേവത ക്ഷേത്രത്തിൽ ഇന്നു മുതൽ 15 വരെ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനകത്തെ കർമ്മങ്ങൾ മാത്രമെ ഉണ്ടായിരിക്കയുള്ളുവെന്ന് സെക്രട്ടറി അറിയിച്ചു.