മൂവാറ്റുപുഴ: സംസ്ഥാനത്ത് കോറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദ്ദേശമുള്ളതിനാൽ മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളിൽ 31 വരെ നിശ്ചയിച്ചിട്ടുള്ള ഹിയറിംഗുകളും സിറ്റിംഗുകളും മാറ്റി വച്ചതായി മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു.