മൂവാറ്റുപുഴ:പശുക്കളിൽ ചർമ്മ മുഴ രോഗമുണ്ടാക്കുന്ന കാപ്രിക്‌സ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ സംസ്ഥാനത്തെ മുഴുവൻ മൃഗങ്ങൾക്കും പ്രതിരോധ വാകിസിനേഷൻ നൽകുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. നിയമസഭയിൽ മൃഗസംരക്ഷവും പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ നടന്ന ചോദ്യോത്തരവേളയിൽ എൽദോ എബ്രഹാം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.