പറവൂർ : കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രത്തിൽ മഹോത്സവം ഇന്ന് നടക്കും. രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പും വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലിയും നടക്കും. ചേന്ദമംഗലം രഘുമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം. നാളെ (ശനി) ഉച്ചയ്ക്ക് പന്ത്രണ്ടിന് ആറാട്ടുസദ്യ, വൈകിട്ട് ആറരയ്ക്ക് കൊടിയിറക്ക് തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പ്.