പറവൂർ: റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി കുഞ്ഞിത്തൈ – ചെട്ടിക്കാട്, വാവക്കാട് – കൊട്ടുവള്ളിക്കാട് പാലങ്ങളുടെ നിർമാണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 2011ലാണ് രണ്ട് പാലങ്ങളുടെ ശിലയിട്ടത്. അപ്രോച്ച് റോഡിനു സ്ഥലം വിട്ടുകിട്ടാതിരുന്നതിനാൽ നിർമ്മാണം നീണ്ടു. ഭൂമിയേറ്റുടുക്കൽ നടപടി അന്തിമഘട്ടത്തിലാണെന്നും നിവേദനത്തിൽ പറയുന്നു. എസ്. ശർമ്മയുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം നൽകിയത്.