കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ വികസന സെമിനാർ നടത്തി. പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്തു.കൃഷിയ്ക്കും മാലിന്യസംസ്കരണത്തിനും,ദുരന്തനിവാരണത്തിനും കൂടുതൽ പ്രാധാന്യം നൽകി കുടിവെള്ളം,ദാരിദ്റ നിർമ്മാർജ്ജനം എന്നിവയ്ക്ക് ഊന്നൽ നൽകിയും ഏഴരക്കോടി രൂപയുടെ വികസന പദ്ധതികളാണ് ആവിഷ്‌കരിച്ചത്. വൈസ് പ്രസിഡന്റ് സിഡി പത്മാവതി,ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനീഷ് പുല്യാട്ടേൽ, ഷിജി ശിവജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ വർഗ്ഗീസ്, മിനി സണ്ണി, ജോസ് വി ജേക്കബ്,പഞ്ചായത്ത് സെക്രട്ടറി ജാനറ്റ് പോൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.