കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോ സേഫ്റ്റി ക്യാബിനറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. കൊറോണ ബാധയെ നേരിടാൻ കേരളത്തിന് കേന്ദ്ര സർക്കാർ സഹായവും ചെയ്യണമെന്ന് ഹൈബി ആവശ്യപ്പെട്ടു.
നിപക്കു പിന്നാലെ കൊറോണ വൈറസിനെയും നേരിടേണ്ടി വരുന്ന കേരളത്തിൽ ഏറ്റവും ആധുനികമായ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം. കൊറോണ ബാധിത സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. പതിനേഴോളം കേസുകളാണ് സ്ഥീകരിച്ചത് . ആവശ്യമായ രോഗ പ്രതിരേധ സംവിധാനങ്ങൾ കേരളത്തിലെ പല ആശൂപത്രികളിലും സംജ്ജമല്ല. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചിയിൽ എത്തുന്നത്. രോഗ ലക്ഷണങ്ങൾ ഉണ്ടായിട്ടും സർക്കാർ പറയുന്ന നിർദ്ദേശങ്ങളോ ആരോഗ്യ വകുപ്പിനോടോ സഹകരിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. സാമൂഹ്യ മാധ്യമങ്ങളിലെ കള്ളപ്രചരണങ്ങൾക്കും തെറ്റിദ്ധാരണ പരത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.