വൈപ്പിൻ : പള്ളിപ്പുറം പഞ്ചായത്തിന്റെ കീഴിലുള്ള പൊതുശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ലേലം ഉറപ്പിച്ചതിൽ അഴിമതിയെന്ന് കോൺഗ്രസ് ആരോപിച്ചു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് അനുവദിക്കുന്നതിന് പകരം കൂടിയ തുകയ്ക്കുള്ള ക്വട്ടേഷനാണ് പഞ്ചായത്ത് ഉറപ്പിച്ചുകൊടുത്തതെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. തുടർന്ന് ഇവർ പഞ്ചായത്ത് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ അറിയിച്ചു.