വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം ഞാറക്കൽ ഈസ്റ്റ് ശാഖയിലെ ഗുരുസ്തുതി കുടുംബയൂണിറ്റ് വാർഷികം ഗുരുമന്ദിരത്തിൽ ശാഖാ യോഗം പ്രസിഡന്റ് കെ.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സി.കെ. സോജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ സി.വി. ബാബു, കൺവീനർ ജയശ്രീ രാജു, ശ്രീദേവി ദീപു, സി.എൻ. ഉണ്ണിക്കൃഷ്ണൻ, ഒ.വി. സുകുമാരൻ, ബിജിമോൾ അപ്പു എന്നിവർ പ്രസംഗിച്ചു.