കോലഞ്ചേരി: ബസ് കണ്ടക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ബസിൽ സാനിറ്റൈസർ സൂക്ഷിച്ച് ഇടവിട്ട് കൈകൾ ശുദ്ധമാക്കണം. കണ്ടക്ടർമാർ മാസ്ക്ക് നിർബന്ധമായും ധരിക്കണം. പ്രതിദിനം ആയിരത്തിലധികം യാത്രക്കാരോട് ഇടപെടുന്നവരായതിനാൽ അതീവ ശ്രദ്ധ വേണമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇതിനോടകം 4 ലക്ഷം പേർ കണ്ടു കഴിഞ്ഞു. കോവിഡ് 19 പ്രതിരോധിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ബസ് ജീവനക്കാർക്ക് നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് കാമ്പയിൻ സംഘടിപ്പിച്ചത്. എം.വി.ഐമാരായ എൻ.കെ ദീപു , വിജേഷ് ,എ എം വി ഐ പരീത് എന്നിവർ നേതൃത്വം നൽകി.