കൊച്ചി: കൊറോണ പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ കൺസ്യൂമർ ഫെഡ്, ബിവറേജസ് ഒൗട്ട്‌ലെറ്റുകൾ എന്നിവ അടയ്ക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ആളുകൾ സംഘം ചേരുന്ന മതപരവും സാംസ്കാരികവും രാഷ്‌ട്രീയവുമായ എല്ലാ ചടങ്ങുകളും വേണ്ടെന്ന് വയ്ക്കുകയും സ്കൂളുകൾ വരെ അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ആൾക്കൂട്ട ഇടങ്ങളായ ബിവറേജസ് ഒൗട്ട്ലെറ്റുകൾ പൂട്ടാതിരിക്കുന്നത് നീതികരിക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളിപോൾ പറഞ്ഞു.