തൃക്കാക്കര : പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽഅറസ്റ്റിലായ കളക്ടറേറ്റിലെ ക്ലർക്ക് വിഷ്ണു പ്രസാദിനെ അഞ്ച് ദിവസത്തേയ്ക്ക് മുവാറ്റുപുഴ വിജിലൻസ് ജഡ്ജി ബി.കലാം പാഷ ക്രൈംബ്രാഞ്ച് കസ്റ്റിയിൽ വിട്ടു. കഴിഞ്ഞ ഏഴിനാണ് കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിനെയും രണ്ടാം പ്രതി ബി.മഹേഷിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. .മഹേഷിനെ മൂവാറ്റുപുഴ സബ് ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യപേക്ഷ ഈമാസം 17ന് പരിഗണിക്കും. ഇതുവരെ ഏഴുപേരെയാണ് കേസിൽ പ്രതിചേർത്തത്.