കൊച്ചി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചേലാമറ്റം ഒക്കൽ ഇഞ്ചിപ്പറമ്പൻ വീട്ടിൽ നിക്സണിന് (42) വിചാരണക്കോടതി അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ജനുവരി 27 നാണ് പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. കുളത്തിൽ ആമയെ കാട്ടിത്തരാമെന്നു പറഞ്ഞ് ആൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കോടതി വിചാരണ ചെയ്തത്.