അങ്കമാലി: മുല്ലശേരിത്തോടിന്റെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി59 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ. അറിയിച്ചു. അടിക്കടിയുണ്ടാകുന്ന പ്രളയത്തിന്റെ സാഹചര്യത്തിൽ തോടിന്റെ സമഗ്രമായ പുനരുദ്ധാരണത്തിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ ജലസേചനവകുപ്പ് മന്ത്രി കെ.ക്യഷ്ണൻകുട്ടിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുല്ലശേരിത്തോടിന്റെ മുല്ലശേരി പാലം മുതൽ മറ്റൂർ എയർപ്പോർട്ട് റോഡ് വരെയുള്ള ഭാഗങ്ങളിലെ പായലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് തോട് പുനരുദ്ധരിക്കും. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ വൈ.സി.എ കനാൽ ബണ്ട് റോഡിന്റെ സംരക്ഷണത്തിനായി 14.90 ലക്ഷം രൂപയും അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.