anganwadi
സംസ്ഥാനത്തെ മികച്ച അങ്കൺവാടി വർക്കർക്കുള്ള അവാർഡ് നേടിയ കെ.എം. റഷീദക്ക് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം ബ്ലോക്ക് പ്രസിഡൻറ് നൂർജഹാൻ സക്കീർ സമ്മാനിക്കുന്നു

ആലുവ: സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് നേടിയ വെങ്ങോല ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന നെടുംതോട് പത്താം നമ്പർ അങ്കണവാടി വർക്കർ കെ.എം. റഷീദക്ക് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും വാഴക്കുളം ഐ.സി.ഡി.എസിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് നൂർജഹാൻ സക്കീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോജി ജേക്കബ്, സ്ഥിരം സമിതി ചെയർമാൻമാരായ രാജു മാത്താറ, റെനീഷ അജാസ്, സി.ഡി.പി.ഒ സുജ ജേക്കബ്, ബ്ലോക്ക് അംഗങ്ങളായ സി.കെ. മുംതാസ്, നെഗീന ഹാഷിം, മറിയാമ്മ ജോൺ, റംല അബ്ദുൾഖാദർ, രശ്മി. പി.പി, സൂപ്പർവൈസർ നിഷ തുടങ്ങിയവർ സംസാരിച്ചു.