ആലുവ: കൊറോണ ഭീതിയെ തുടർന്ന് ജനം നിരത്തുകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കേരള വാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. വ്യാപാരികൾക്ക് ബാങ്കുകൾ നൽകിയിട്ടുള്ള വായ്പകൾക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, അടിയന്തരമായി ഒരു ലക്ഷം രൂപ വീതം സഹായധനം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ജോളി ചക്യത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.വി.ജയൻ, ബൈജു തളിയത്ത്, ജോസ് വിതയത്തിൽ, ഫ്രഡി ക്രൂസ്, വി.പി. സതീശൻ, നജീബ് ഇലഞ്ഞിക്കായി, തോമസ്, ഷോണി ജോർജ്, ട്രഷറർ ഹുസൈൻ കുന്നുകര എന്നിവർ പ്രസംഗിച്ചു.