പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖാ ഭാരവാഹികൾക്കായി കൊറോണ ബോധവത്കരണ ക്ളാസ് നടത്തി. യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിച്ചു. സീനിയർ ഡോക്ടർ രഞ്ജിത്ത് ക്ളാസെടുത്തു. യൂണിയന്റെ കീഴിലുള്ള 72 ശാഖയോഗങ്ങളിൽ നിന്നുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റിഅംഗങ്ങൾ, വനിതാ സംഘം പ്രവർത്തകർ തുടങ്ങിയവർ ക്ളാസിൽ പങ്കെടുത്തു