കൊച്ചി: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ഡിവിഷണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം ക്ഷേമനിധിയിലേക്കുള്ള കർഷക തൊഴിലാളികളുടെ അംശാദായ പിരിവും രജിസ്ട്രേഷനും തീയതിയും നിശ്ചയിച്ചു. ഏപ്രിൽ 2ന് തുറവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഏപ്രിൽ 6ന് പൂത്തൃക്കയിൽ പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് ഹാളിലും ഏപ്രിൽ 16ന് നേര്യമംഗലത്ത് നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിലും ഏപ്രിൽ 20ന് പുത്തൻ വേലിക്കരയിൽ പുത്തൻ വേലിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലും ഏപ്രിൽ 23ന് പായിപ്രയിൽ പായിപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലും ഏപ്രിൽ 27ന് ചേന്ദമംഗലത്ത് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലുമാണ് നടക്കുക. കർഷക തൊഴിലാളി ക്ഷേമനിധി അംശാദായം സർക്കാർ വർദ്ധിപ്പിച്ച സാഹചര്യത്തിൽ 2020 മാർച്ച് മുതൽ പ്രതിവർഷം 240 രൂപയാണ് അംശാദായമായി ഈടാക്കുന്നത്. കുടിശിക നിവാരണത്തിനുള്ള സമയം 2021 ഫെബ്രുവരി വരെ നീട്ടിയിട്ടുണ്ട്. 60 വയസ് തികയാത്ത അംഗങ്ങൾക്ക് എത്ര വർഷത്തെ കുടിശികയും തീർപ്പാക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.