കോലഞ്ചേരി: റോഡരുകിൽ ബൈക്ക് പാർക്കുചെയ്ത ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. വടയമ്പാടി ഇത്തൂണിക്കൽ ഇ.കെ വർക്കിയാണ് (തങ്കച്ചൻ - 60 ) മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ കൊച്ചി - ധനുഷ്കോടി ദേശീയപാത പത്താംമൈലിൽ വച്ചാണ് അപകടം. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 4 മണിയോടെ മരിച്ചു. ഭാര്യ: മോളി. മക്കൾ: അരുൺ (കാനഡ), എബിൻ (എച്ച്.ഡി.എഫ്.സി ബാങ്ക്, കോഴിക്കോട് ). മരുമകൾ: നീതു ജേക്കബ് .സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ.