ആലുവ: ബി.ജെ.പി ആലുവ നിയോജക മണ്ഡലം ഭാരവാഹികളെ പ്രസിഡന്റ് എ. സെന്തിൽകുമാർ നോമിനേറ്റ് ചെയ്തു. എ.സി. സന്തോഷ്‌കുമാർ, രൂപേഷ് പൊയ്യാട്ട്, പ്രീത രവീന്ദ്രൻ, ഡോ. രജന ഹരീഷ് (വൈസ് പ്രസിഡന്റുമാർ), രമണൻ ചേലാക്കുന്ന്, സി. സുമേഷ് (ജനറൽ സെക്രട്ടറിമാർ), പ്രദീപ് പെരുമ്പടന്ന, എം.വി. ഷിബു, വി.എസ്. മിഥുൻ, പത്മ ബാബുരാജ്, ലീന സജീഷ് (സെക്രട്ടറിമാർ), അപ്പു മണ്ണഞ്ചേരി (ട്രഷറർ) എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. പോഷക സംഘടന പ്രസിഡന്റുമാരായി എം.ആർ. വൈശാഖ് (യുവമോർച്ച), ഷീജ മധു (മഹിള മോർച്ച), ഒ.പി. പ്രശാന്ത് (ഒ.ബി.സി മോർച്ച), ബേബി നമ്പേലി (എസ്.സി മോർച്ച), കെ.എ. ഇല്യാസ് (ന്യൂനപക്ഷ മോർച്ച) എന്നിവരെയും നോമിനേറ്റ് ചെയ്തു.