കോലഞ്ചേരി : കേരള വാട്ടർ അതോറി​റ്റിയുടെ വെള്ളക്കരം ഇനി ഓൺലൈനിൽ അടക്കാം. രണ്ടായിരം രൂപയും അതിലധികവും വരുന്ന ബില്ലുകളാണ് ഓൺലൈനായി അടക്കേണ്ടത്. അല്ലെങ്കിൽ കോലഞ്ചേരി എസ്.ബി.ഐയുടെ 57021695701 എന്ന അക്കൗണ്ടിൽ നിക്ഷേപിക്കാം അക്ഷയ കേന്ദ്രം ഉൾപ്പെടെയുള്ള ജനസേവന കേന്ദ്രങ്ങളിലും അടക്കാം. എൻ.ഇ.എഫ്.ടി വഴി പണം അടക്കുന്ന ഉപഭോക്താക്കൾ അവരുടെ കൺസ്യൂമർ നമ്പരും അടച്ച തീയതിയും രേഖാ മൂലം ഓഫീസിൽ അറിയിക്കണം.ഓഫീസിൽ പി.ഒ.എസ്.മെഷീൻ വഴിയും പണമടക്കാം. എന്നാൽ ഇനി മുതൽ ചെക്കോ, ഡി.ഡി.യോ സ്വീകരിക്കുന്നതല്ലെന്ന് ചൂണ്ടി വാട്ടർ അതോറി​റ്റി അസി.എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.