പറവൂർ : പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയല്ലെന്ന് ആരോപിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും മൊബൈലിൽ ഫോൺ വീഡിയോ എടുത്ത് സോഷ്യൽ മീഡിയ വഴി തെറ്റായ വാർത്തകൾ നൽകി അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പറവൂർ പൊലീസ് കേസെടുത്തു. ഒരു യുവതിയടക്കം മൂന്നു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതുസംബന്ധിച്ച് സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ പരാതി നൽകിയിരുന്നു. ഇന്നലെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്.