തൃക്കാക്കര: അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് സിയാദ് വാഴക്കാലയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പിൽ കാരണക്കാരനായി പരാമർശിക്കപ്പെട്ട സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തവർ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് ഉപരോധിച്ചു. ആത്മഹത്യാക്കുറിപ്പ് മറച്ച് വച്ച് സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന പൊലീസ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉപരോധസമരത്തിന് നേതാക്കളായ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പല്ലച്ചി നേതാക്കളായ റാഷിദ് ഉളളംമ്പിള്ളി, ഷാജി വാഴക്കാല, ജിന്റോ ജോൺ പി.വൈ ഷാജഹാൻ, സുജിത്ത് പി.എസ്,സ .സി ബിജു, എ .ഓ വർഗീസ്,റഫീക്ക് പൂതേലി, സാബു ഫ്രാൻസിസ്, റസൽ ,പ്രമോദ് രാജ് എന്നിവർ നേതൃത്വം നൽകി.