കൂത്താട്ടുകുളം: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പൊതുപരിപാടികൾ പരമാവധി ഒഴിവാക്കുവാനുള്ള സർക്കാർ നിർദേശത്തെ അനുഭാവപൂർവം പരിഗണിച്ചുകൊണ്ട്, കൂത്താട്ടുകുളം എസ്.എൻ.ഡി.പി യൂണിയന്റെ കീഴിൽ നടത്താനിരുന്ന കുടുംബയോഗങ്ങൾ, വിശേഷാൽയോഗങ്ങൾ, വാർഷിക പൊതുയോഗങ്ങൾ, ഉത്സവങ്ങൾ എന്നിവ ഇനിയൊരിറയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വെക്കുന്നതായി യൂണിയൻ സെക്രട്ടറി സി.പി. സത്യൻ അറിയിച്ചു.