ncp
ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 14-ാമത് വീടിന്റെ നിർമാണോദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ നിർവഹിക്കുന്നു

കോലഞ്ചേരി: എൻ.സി.പിയുടെ കുന്നത്തുനാട് മണ്ഡലം ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 14-ാമത് വീടിന്റെ നിർമ്മാണം തുടങ്ങി. തിരുവാണിയൂർ തിരുമല കോളനിയിൽ പക്ഷാഘാതം വന്നു കിടപ്പിലായ ശിവനാണ് വീടു നിർമ്മിച്ച് നൽകുന്നത്. വീടു നിർമാണത്തിന്റെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സാൽവി.കെ ജോൺ, എ.ബി വിക്രമൻ തുടങ്ങിയവർ സംബന്ധിച്ചു.