കോലഞ്ചേരി: കൊറോണ ഭീതി സംബന്ധമായി നിയന്ത്റണത്തിന്റെ അടിസ്ഥാനത്തിൽ ബയോമെട്രിക് സംവിധാനം നിർത്തി വച്ചിരിക്കുന്നതിനാൽ വിരലടയാളം ഉപയോഗിച്ച് റേഷൻ വിഹിതം വാങ്ങുവാൻ സാധിക്കില്ല. റേഷൻ വാങ്ങാൻ വരുന്നവർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണുമായി വരണം.കാർഡുടമയുടെ ഫോണിൽ വരുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് മാത്രമെ റേഷൻ വിഹിതം വാങ്ങാൻ കഴിയൂ എന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.