കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്‌കൂളിൽ പഠനോത്സവം നടത്തി. പഞ്ചായത്തംഗം സനൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ സാബു അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സുമ.കെ.മത്തായിക്കുഞ്ഞ്, പി.ആർ സരസ്വതി, അജി നാരായണൻ, ഇന്ദു ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ ഒരു വർഷത്തെ മികവു പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.