കോലഞ്ചേരി: മലേക്കുരിശ് പാട്രിയാർക്ക ഇഗ്‌നേഷ്യസ് സഖാ ഫസ്റ്റ് ബി.എഡ് ട്രയിനിംഗ് കോളേജിൽ ഉന്നത വിജയം നേടിയ ഹന്ന ജെയിംസിന് ഡോ.മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത സർട്ടിഫിക്കറ്റും സ്വർണ മെഡലും നൽകി അനുമോദിച്ചു. പ്രിൻസിപ്പൽ പ്രൊഫ.പി.എ.ജേക്കബിന്റെ അദ്ധ്യക്ഷനായി. പ്രോഗ്രാം കോ ഓർഡിനേറ്റർ ബിനി ജോൺ, യൂണിയൻ ചെയർമാൻ ഫാ.ജോസഫ് മിഖായേൽ എന്നിവർ പ്രസംഗിച്ചു.