കോലഞ്ചേരി: മലങ്കര യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ പുതുതായി നിർമ്മിച്ചിട്ടുള്ള ക്യാമ്പ്‌ സൈ​റ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ കൂദാശയും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 9.30 ന് നടക്കും.മെത്രാപോലിത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ഡോ.മാത്യൂസ് മോർ അന്തീമോസ് അദ്ധ്യക്ഷനാകും. സഭയുടെ . പരിഷ്‌കരിച്ച ജെ.എസ്.വി.ബി.എസ്. പാഠപുസ്തകങ്ങളുടെ പ്രകാശനവും ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ചടങ്ങിൽ നടക്കും.