കുത്താട്ടുകുളം: ജന്തുജന്യ രോഗങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഇറച്ചിയുടെ ഗുണനിലവാരം കർശന പരിശോധനകളിലൂടെ ഉറപ്പാക്കിയിട്ടുണ്ടെന്ന് എം.പി.ഐ ചെയർമാൻ അഡ്വ: ടി.ആർ.രമേശ് കുമാറും മാനേജിംഗ് ഡയറക്ടർ ഡോ.എ.എസ്.ബിജുലാലും അറിയിച്ചു.രോഗം ബാധിച്ച മൃഗങ്ങളെ വൃത്തിഹീനമായ സ്ഥലങ്ങളിൽ അശാസ്ത്രീയമായി കശാപ്പ് ചെയ്യുന്ന അനധികൃത കശാപ്പ് ശാലകളാണ് രോഗകാരണമായി മാറുന്നത്.സർക്കാർ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ കശാപ്പിനായി തിരഞ്ഞെടുക്കുന്ന ഓരോ മൃഗത്തെയും വെറ്റിനറി ഡോക്ടർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് കശാപ്പ് ചെയ്യുന്നത്. ശാസ്ത്രീയമായി, കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുന്ന പേശികളാണ് ഇറച്ചിയായി വിതരണം ചെയ്യുന്നത്. ഫുഡ് ടെക്നോളജിസ്റ്റ്, മൈക്രോബയോളജിസ്റ്റ് എന്നിവരുടെ കർശന പരിശോധനകൾക്ക് ശേഷം ഈ നിലവാരം ഉറപ്പാക്കിയ ശേഷമാണ് എം.പി.ഐയുടെ അംഗീകൃത ഔട്ട്ലറ്റുകളിലൂടെയും, എജൻസികളിലൂടെയും വിതരണം ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.എ.എസ്.ബിജു ലാൽ പറഞ്ഞു. രോഗങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ജനക്കൾക്കാവശ്യമായ മാംസ ഉൽപ്പന്നങ്ങൾ എം.പി.ഐ.യുടെ അംഗീകൃത സ്റ്റാളുകളിൽ ന്യായ വിലക്ക് ലഭ്യമാക്കിയിട്ടുണ്ടന്നും ചെയർമാനും, മാനേജിംഗ് ഡയറക്ടറും അറിയിച്ചു.