n-sivanpalli-anusmaranam-
കെടാമംഗലം എൻ. ശിവൻപിള്ള സ്മാരക മന്ദിരത്തിൽ എൻ. പരമേശ്വരൻ നായർ പതാക ഉയർത്തുന്നു.

പറവൂർ: സി.പി.ഐ നേതാവും എം.എൽ.എയുമായിരുന്ന എൻ. ശിവൻപിള്ളയുടെ പതിനാലാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെടാമംഗലം കുടിയാക്കുളങ്ങര എൻ. ശിവൻപിള്ള സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര ലോക്കൽ സെക്രട്ടറി എൻ. പരമേശ്വരൻ നായർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി. രാജു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കമല സദാനന്ദൻ, എസ്. ശ്രീകുമാരി, എം.ടി. നിക്സൺ, കെ.എം. ദിനകരൻ, കെ.ബി. അറുമുഖൻ, കെ.കെ. സുബ്രഹ്മണ്യൻ, പി.എൻ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.