bindu-gopalakrishnan
കൃഷിവകുപ്പിന്റെ ജീവനി പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾക്കും മാധ്യമ പ്രവർത്തകർക്കും നൽകുന്ന ന്യൂട്രീഷൻ കിറ്റ് വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ നിർവഹിക്കുന്നു

കുറുപ്പംപടി: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾക്കും, മാധ്യമ പ്രവർത്തകർക്കും നൽകുന്ന ഔഷധ ചെടികൾ അടങ്ങുന്ന ന്യൂട്രീഷൻ കിറ്റ് വിതരണത്തിന്റെ ബ്ലോക്ക് തല വിതരണോദ്ഘാടനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം പി പ്രകാശ്, സിസിലി ഇയ്യോബ്, സീനബിജു, പോൾ ഉതുപ്പ്, കെ പി വർഗീസ്, ജോബി മാത്യു, പ്രീത സുകു, കെ സി മനോജ്, സരള ക്യഷ്ണൻകുട്ടി, ഗായത്രി വിനോദ്, അസിസ്റ്റന്റ് കൃഷി ഓഫീസർ പി എൻ മോളി, ബിഡിഒ വി എൻ സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു.