അങ്കമാലി:റോമിലെ ഫിയൂമിസിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളയാത്രക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം പി വ്യോമയാന വകുപ്പ്മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്ത് നൽകി​. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അറുപതോളം പേരാണ് കൊറോണ രോഗഭീഷണിയുടെപശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ റോമിലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. മുപ്പതോളം പേർ മലയാളികളാണ്. ഇതിൽ രണ്ടു മാസം പ്രായമുള്ള കൈക്കുഞ്ഞും , രണ്ട്, അഞ്ച് വയസു വീതം പ്രായമുള്ള കുട്ടികളുംഉൾപ്പെടും. കൊറോണ രോഗബാധ ഇല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ ഇറ്റലിയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം നിഷേധിക്കരുതെന്ന് അദ്ദേഹം മന്ത്രിയോടാവശ്യപ്പെട്ടു.