കൂത്താട്ടുകുളം: എം.സി റോഡിൽ വീണ എൻജിൻ ഓയിൽ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 11:30 ന് ടിബി കവലയ്ക്ക് സമീപം വ്യാപാര സ്ഥാപനത്തിലേക്ക് എത്തിച്ച എൻജിൻ ഓയിൽ ബാരലാണ് റോഡിലേക്ക് മറിഞ്ഞത്. എൻജിൻ ഓയിൽ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവറുടെയും സമീപപ്രദേശത്തുള്ള ആളുകളുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് റോഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് കൂത്താട്ടുകുളം അഗ്നി ശമന സേനയുടെ സഹായത്തോടെ റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.