അങ്കമാലി : ഐ.സി.ഡി.എസ് അങ്കമാലി പ്രോജക്ടിന്റെ പരിധിയിലുള്ള മഞ്ഞപ്ര, മലയാറ്റൂർ നീലീശ്വരം, അയ്യമ്പുഴ, മൂക്കന്നൂർ, കറുകുറ്റി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതാത് പഞ്ചായത്തുകളിൽ സ്ഥിരം താമസക്കാരും 2020 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിട്ടുള്ളവരും 46 വയസ് പൂർത്തിയാകാത്തവുരുമായ ശാരീരികശേഷിയുള്ള വനിതകൾക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗക്കാർക്ക് നിയമാനുസൃത വയസിളവിന് അർഹത. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. വർക്കർ തസ്തികയിൽ പത്താം ക്ളാസ് പാസായിരിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളിലും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ലഭ്യമാണ്. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ മാർച്ച് 31 വൈകിട്ട് 5 വരെ അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.